---
title: "ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശത്ത് ശ്രമദാനം"
english_title: "Donate to the landslide affected area"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/84850/Donate to the landslide affected area"
published_at: "2022-12-12T17:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63971c3bb8f35_Picsart_22-12-12_17-40-25-405.jpg"
keywords: []
---

# ഉരുൾപൊട്ടൽ ദുരന്തബാധിത പ്രദേശത്ത് ശ്രമദാനം

> **Lead Summary:** **കണിച്ചാർ**,: ഓഗസ്റ്റിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന പൂളക്കുറ്റി പ്രദേശത്ത് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ശ്രമദാനം നടത്തി.

## Article Content

**കണിച്ചാർ**,: ഓഗസ്റ്റിൽ ഉണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്ന പൂളക്കുറ്റി പ്രദേശത്ത് ജനകീയ സമിതിയുടെ നേതൃത്വത്തിൽ ശ്രമദാനം നടത്തി.

പുളിക്കകുന്നേൽ കവല മുതൽ നിരവധി കുടുംബങ്ങൾ ആശ്രയിക്കുന്ന വട്ടപ്പറമ്പിൽ അരിക്കുഴി റോഡിൽ പാറകളും മണ്ണും നിറഞ്ഞ കലുങ്കും ഇടവഴിയും റോഡരികിലെ ഓവുചാലുകളും ശുചീകരിച്ചു.

മുഴുവനായി മൂടിക്കിടന്നിരുന്ന കൺവേർട്ട് ശുചീകരിച്ചു

കല്ലും മണ്ണും നിറഞ്ഞ് പൂർണമായും മൂടിപ്പോയ കളപ്പുരക്കൽ വിൻസെന്റിന്റെ വീട്ടുകിണർ മണ്ണ് നീക്കം ചെയ്ത് ശുചീകരിച്ച് ഉപയോഗപ്രദമാക്കി. ശ്രമാധാനത്തിന് ജനകീയ സമിതി കൺവീനർ സതീഷ് മണ്ണാറുകുളം, ചെയർമാൻ രാജു ജോസഫ് വട്ടപ്പറമ്പിൽ, ബെന്നി കൊല്ലവന, ബാബു മേലെ വെള്ളറ, രാജു ഇളംപുരയിടം, പ്രിൻസ് പാറക്കൽ, ജോസ് വട്ടപ്പറമ്പിൽ, ഷൈജു കീച്ചേരി, ബാബു എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/84850/Donate to the landslide affected area)